Thursday, February 26, 2009

ശിവപുരാണം



പണ്ടു പരമശിവന്‍ അണ്ടര്‍ ഷേവിനു
മുണ്ടു പൊക്കിയിരുന്നപ്പോള്‍
രണ്ടുരുണ്ടതു, മൊന്നു നീണ്ടതും
കണ്ടു പാര്‍‌വ്വതി പേടിച്ചു.



അഞ്ചാംക്ലാസ്സിലെ എന്റെ സഹപാഠിയായിരുന്ന, എന്നെക്കാളും ജീവിതപരിചയവും ആറു വയസ്സും കൂടുതലുണ്ടായിരുന്ന ഒരു ദേഹമാണ്‌ എന്നെ ഈ പാട്ടു പഠിപ്പിച്ചത്. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്ന ഞാന്‍ ഈ പാട്ടുകേട്ടു ഞെട്ടി. ശിവകോപം ഭയന്ന് ഞാന്‍ അന്നൊന്നും ഇതു പാടാറേ ഇല്ലായിരുന്നു. പിന്നെപ്പിന്നെ ദൈവവിശ്വാസം പോയി, ഇതാസ്വദിക്കാനും പറ്റി.

Hard ആയിട്ടുള്ള തെറി ഇല്ലാത്ത ഒരു കവിതയാണിത്. അയ്യപ്പന്‍പാട്ടിന്റെ വൃത്തത്തിലാണ്‌ ഇതു രചിക്കപ്പെട്ടിരിക്കുന്നത്. "പണ്ട്", "രണ്ട്" എന്നിവകളിലെ പ്രാസഭംഗിയും, "ണ്ട"-യുടെ ആവര്‍‌ത്തനം കൊണ്ടുള്ള ശബ്ദഭംഗിയും ശ്രദ്ധിക്കുക.

അണ്ടര്‍ഷേവ്1 എന്നത് എത്ര ആണുങ്ങള്‍ ചെയ്യുന്ന കാര്യമാണെന്നെനിക്കറിയില്ല. പേഴ്സണലായിപ്പറഞ്ഞാല്‍, നിരപരാധികള്‍ക്ക് മുറിവേല്‍ക്കുമോ എന്ന ഭയം കൊണ്ട് നിമ്‌നോന്നതങ്ങള്‍ നിറഞ്ഞ ആ അങ്കത്തട്ടില്‍ ഞാന്‍ വാള്‍പ്പയറ്റിനിറങ്ങാറില്ല2. ഏതായാലും, ജടാധാരിയായ (താടിയും ഉണ്ടായിരുന്നിരിക്കണം; ജട മാത്രമായി, മീശയും താടിയുമില്ലാതെ ശിവനെ ആദ്യം വരച്ചതാരെടേ? രവിവര്‍‌മ്മയാണോ?) ശിവന്‌ ഗുഹ്യഭാഗം ക്ലീന്‍‌ഷേവുചെയ്തു വയ്ക്കാനുള്ള ത്വര ആശ്ചര്യമുണര്‍‌ത്തുന്നു. "മുണ്ടു പൊക്കിയിരുന്നപ്പോള്‍" എന്ന പ്രയോഗത്തില്‍ മറയുള്ള ഒരു സ്ഥലത്തല്ലായിരുന്നു കൃത്യനിര്‍‌വ്വഹണ സമയത്ത് ശിവന്‍ ഉണ്ടായിരുന്നത് എന്ന ധ്വനിയുണ്ട്. കുളിമുറിയിലായിരുന്നെങ്കില്‍ മുണ്ടുകാണാന്‍ സാധ്യതയുണ്ടാകുമായിരുന്നില്ലല്ലോ. അണ്ടര്‍‌വെയറിനെപ്പറ്റി കവിതയില്‍ സൂചനയേതുമില്ല എന്നതും ഇവിടെ സ്മര്യം. അമേരിക്കന്‍ ഭാഷയില്‍ "കമാന്‍ഡോ" എന്നും, നാടന്‍ ഭാഷയില്‍ "വിത്തൗട്ട്" എന്നും അറിയപ്പെടുന്ന ശൈലി പിന്തുടരുന്ന ആളായിരുന്നു എന്നു തീര്‍‌ച്ച. ദേവന്‍‌മാരുടെ ഇടയിലെ ഒരു "ഫ്രീ ബേര്‍‌ഡ്" ആയ പരമശിവനില്‍ നിന്നും ഇതില്‍‌ക്കുറഞ്ഞ ഒന്നും അനുവാചകന്‍ പ്രതീക്ഷിക്കുന്നുമില്ലല്ലോ.

അണ്ടര്‍‌ഷേവിന്റെ കാര്യം പറയുമ്പോള്‍ മുമ്പു വായിച്ചിട്ടുള്ള ഒരു കഥ ഓ‌ര്‍മ്മവരുന്നു. ഈ എം കോവൂരിന്റെ "തെരഞ്ഞെടുത്ത കൃതി"കളിലാണ്‌ ഇതു വായിച്ചതെന്നു തോന്നുന്നു. ഒരു സംഭവകഥയായിരുന്നു ഇതെന്നാണോര്‍‌മ്മ. പക്ഷേ എത്രത്തോളം ഇക്കഥയില്‍ സത്യമുണ്ടെന്നറിയില്ല. കഥയില്‍ പറഞ്ഞതനുസരിച്ച്, ഒരു മലയാള ചിത്രത്തിനു ലഭിച്ച് ദേശീയ‌അവാര്‍‌ഡു സ്വീകരിക്കാന്‍ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ദില്ലിയിലെത്തുന്നു. അവാര്‍‌ഡ് നിശയ്ക്കുമുമ്പ് സുന്ദരനാകാന്‍ നായകനടന്‍ ഹോട്ടല്‍ ബാര്‍‌ബറെ മുറിയില്‍ വിളിക്കുന്നു. പരമശിവനെപ്പോലെ ഏകാംബരന്‍ നായകന്‍. തലമുടി വെട്ടി, താടി വടിച്ചു. നാട്ടിലെ ഓര്‍‌മ്മവച്ചു നായകന്‍ വലതുകൈ പൊക്കി. വ്യത്യസ്തനായ ബാര്‍‌ബര്‍ ആദ്യമൊന്നു മടിച്ചു; പിന്നെ കക്ഷം വടിച്ചു. നായകന്‍ ഇടതുകൈ പൊക്കി; ബാര്‍‌ബര്‍ വീണ്ടും വടിച്ചു. ഷേവിന്റെ അദമ്യമായ അനുഭൂതിയില്‍ മുങ്ങിയിരുന്ന നായകന്‍ മുണ്ടുപൊക്കി. വിളംബിതഖയാലില്‍ അതിഖരത്തില്‍‌ത്തുടങ്ങി ഘോഷത്തില്‍ അവസാനിച്ച ഒരാട്ടാട്ടിയിട്ട് ചാലേ വലത്തോട്ടൊഴിഞ്ഞ് മുറിയില്‍ നിന്നും ബാര്‍ബര്‍ വിനിര്‍‌ഗ്ഗമിച്ചു.

കവിതയിലെ പ്രസ്താവ്യമായ മറ്റൊരു കാര്യം രണ്ടുരുണ്ടത് മുതലായവ കണ്ടിട്ട് പാര്‍‌വതി പേടിച്ചു എന്നതാണ്‌. ഭര്‍‌ത്താവിന്റെ ജനനേന്ദ്രിയം കണ്ടു ഭാര്യ (ഭാര്യയുടെ കണ്ടു ഭര്‍ത്താവും) പേടിക്കുക എന്നത് പൊതുവെ അസംഭവ്യമാണ്‌. പ്രഥമരാത്രി ഒരു എക്സെപ്‌ഷന്‍ ആയേക്കാം, പക്ഷേ ഈ കവിതയില്‍ "പാര്‍‌വ്വതീ സ്വയം‌വരം കഴിഞ്ഞ രാവില്‍, പുഷ്പമഴ തൂകും വസന്തനിലാവില്‍" എന്ന ധ്വനിയൊന്നുമില്ല. എന്നിട്ടും കവി ഈ വരികള്‍ കുറിച്ചതില്‍ നിന്ന്, കവിയുടെ ഭാവനയില്‍ പാര്‍‌വ്വതീപരമേശ്വരന്‍‌മാര്‍ കിടപ്പറയില്‍ വിളക്കൂതുന്നവരാണെന്നു വ്യക്തം. നിലാവില്‍ കുളിച്ചുകിടക്കുന്ന കൈലാസപൗര്‍‌ണ്ണിമകളില്‍‌പ്പോലും ദേവിക്കു പക്ഷേ ഈ ദിവ്യദര്‍‌ശനം ലഭിച്ചില്ല എന്നത് ഏതായാലും അതിശയം തന്നെ. ഒരുപക്ഷേ "ഫോര്‍‌പ്ലേ" (ഇതിനൊക്കെ മലയാളവാക്കുണ്ടോ?) എന്ന പരിപാടിയില്‍ മഹേശ്വരന്‍ വിശ്വസിച്ചിരുന്നില്ല എന്നും വരാം. എന്തൊക്കെയായാലും ലിംഗരൂപത്തില്‍ നാമാരാധിക്കുന്ന പരമശിവനെ ലിംഗരൂപത്തില്‍ മൃഡാനി കണ്ടിട്ടേയില്ല എന്നു പറഞ്ഞ് നമ്മുടെ ഭാവനയ്ക്കു തിരി കൊളുത്തുന്നു കവി.

അങ്ങനെ ആകപ്പാടെ ഒരാനച്ചന്തമുള്ള, എന്റെ പ്രിയദേവനായ മഹാദേവനെ പാത്രമാക്കിക്കൊണ്ടുള്ള ഒരു കുസൃതിക്കവിത.



1. അണ്ടര്‍ഷേവ്: "കൂളിങ്ഗ് ഗ്ലാസ്" പോലെ ഇംഗ്ലീഷിനു മലയാളത്തിന്റെ മറ്റൊരു സംഭാവന
2. എങ്കിലും സുന്ദരന്‍ മാത്രമല്ല, സു"ഭഗ"നും ആയിരിക്കണമെന്ന്‍ മറ്റു പുരുഷന്മാരെപ്പോലെ എനിക്കും ആഗ്രഹമുണ്ട്. അതിനാല്‍ trim and shape എന്ന തത്വം മുറുക്കിപ്പിടിച്ച് ഞാനും ഗുഹ്യശ്മശ്രൂനിര്‍‌മ്മാര്‍ജ്ജനത്തിന്‌ വല്ലപ്പോഴും ഇറങ്ങും.

നാന്ദി

മകന്‍ ചീത്തക്കുട്ടികളുടെ കൂട്ടുകൂടി വളരുത് എന്നായിരുന്നു എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്; നന്നായി പഠിക്കണമെന്നും. പക്ഷേ "ചീത്തക്കുട്ടികള്‍" മാത്രമുള്ള ക്ലാസ്സുകളില്‍ മാത്രം പഠിക്കാന്‍ സാധിച്ചതിനാല്‍ ഞാന്‍ ഭാഗ്യവാനായി. നന്നായി പഠിക്കാന്‍ വളരെ എളുപ്പം, കാരണം മൂക്കില്ലാരാജ്യത്ത് മുറിമൂക്കനായിരുന്നു ഞാന്‍. നല്ല "ചീത്തക്കൂട്ടു"കളും ഇഷ്ടം പോലെ കിട്ടി; നല്ല കുട്ടികളോടൊക്കെ ആര്‍ എന്തിനു കൂട്ടുകൂടും എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല. "നല്ല" കൂട്ടുകെട്ടുകളൊക്കെ പൊതുവേ ബോറായിരുന്നു എന്നാണെന്റെയോര്‍‌മ്മ. പഠിപ്പിസ്റ്റുകളും, കടുത്ത ദൈവഭക്തരുമൊക്കെയാണല്ലോ "നല്ല കുട്ടികള്‍" എന്നതിനു നമ്മുടെ നിര്‍‌വ്വചനം. അക്കൂട്ടരില്‍ നല്ലൊരു ശതമാനവും ഭീരുക്കളും, പാരകളും, തന്‍‌കാര്യം നോക്കികളുമായിരിക്കും എന്നായിരുന്നു എന്റെ അനുഭവം. ചീത്തക്കുട്ടികളാണെങ്കില്‍ പൊതുവെ നേരെവാ നേരെപോ പ്രകൃതക്കാര്‍, ധീരര്‍, സുഹൃത്തുക്കളോടു കടുത്ത സ്നേഹമുള്ളവര്‍ ഇങ്ങനെ.

തെറികളും, മറ്റു പറയാന്‍ പാടില്ലാത്ത സംഗതികളും ഞാന്‍ പഠിച്ചത് എന്റെ കൂട്ടുകെട്ടുകളില്‍ നിന്നാണ്‌. എന്റെ immediate കുടുംബത്തിലോ, extended കുടുംബത്തിലോ ഉള്ള ആരും എന്റെ മുമ്പില്‍ വച്ച് അസഭ്യമോ, അശ്ലീലമോ പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. എന്റെ നല്ല കൂട്ടുകാരിലാരും ഇതൊന്നും പറയാതെയും കേട്ടിട്ടില്ല. അപ്പോള്‍ അടിച്ചമര്‍‌ത്തപ്പെട്ട മലയാളത്തിലെ എന്റെ ജ്ഞാനത്തിന്റെ ആരംഭം എന്റെ സഖാക്കളില്‍ നിന്നായിരുന്നു.

അങ്ങനെ കേട്ടുപഠിച്ച കുറച്ചു തമാശകളും, തെറിപ്പാട്ടുകളുമൊക്കെ എവിടെയെങ്കിലും എഴുതിവയ്ക്കണമെന്നു തോന്നിയതിന്റെ ഫലമാണ്‌ ഈ ബ്ലോഗ്. മാന്യന്‍‌മാര്‍ ചര്‍‌ച്ച ചെയ്യാനിഷ്ടപ്പെടാത്ത കാര്യങ്ങളേ ഇവിടെയുണ്ടാവൂ ;-) മൗലികമായ (original) എന്തെങ്കിലും ഇതില്‍ ഉണ്ടാവുമെന്ന് എനിക്ക് പ്രതീക്ഷയില്ല. ഓര്‍മ്മ നഷ്ടമാകുന്ന നാളുകളെത്തുമ്പോള്‍, "പിന്നിട്ട രാജാങ്കണങ്ങളെ" മറവിയില്‍നിന്ന് മോചിപ്പിക്കാനൊരുപായം - ഇതിനൊക്കെ അര്‍‌ത്ഥം അത്രമാത്രം.