മകന്‍ ചീത്തക്കുട്ടികളുടെ കൂട്ടുകൂടി വളരുത് എന്നായിരുന്നു എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്; നന്നായി പഠിക്കണമെന്നും. പക്ഷേ "ചീത്തക്കുട്ടികള്‍" മാത്രമുള്ള ക്ലാസ്സുകളില്‍ മാത്രം പഠിക്കാന്‍ സാധിച്ചതിനാല്‍ ഞാന്‍ ഭാഗ്യവാനായി. നന്നായി പഠിക്കാന്‍ വളരെ എളുപ്പം, കാരണം മൂക്കില്ലാരാജ്യത്ത് മുറിമൂക്കനായിരുന്നു ഞാന്‍. നല്ല "ചീത്തക്കൂട്ടു"കളും ഇഷ്ടം പോലെ കിട്ടി; നല്ല കുട്ടികളോടൊക്കെ ആര്‍ എന്തിനു കൂട്ടുകൂടും എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല. "നല്ല" കൂട്ടുകെട്ടുകളൊക്കെ പൊതുവേ ബോറായിരുന്നു എന്നാണെന്റെയോര്‍മ്മ. പഠിപ്പിസ്റ്റുകളും, കടുത്ത ദൈവഭക്തരുമൊക്കെയാണല്ലോ "നല്ല കുട്ടികള്‍" എന്നതിനു നമ്മുടെ നിര്‍വ്വചനം. അക്കൂട്ടരില്‍ നല്ലൊരു ശതമാനവും ഭീരുക്കളും, പാരകളും, തന്‍കാര്യം നോക്കികളുമായിരിക്കും എന്നായിരുന്നു എന്റെ അനുഭവം. ചീത്തക്കുട്ടികളാണെങ്കില്‍ പൊതുവെ നേരെവാ നേരെപോ പ്രകൃതക്കാര്‍, ധീരര്‍, സുഹൃത്തുക്കളോടു കടുത്ത സ്നേഹമുള്ളവര്‍ ഇങ്ങനെ.
തെറികളും, മറ്റു പറയാന്‍ പാടില്ലാത്ത സംഗതികളും ഞാന്‍ പഠിച്ചത് എന്റെ കൂട്ടുകെട്ടുകളില്‍ നിന്നാണ്. എന്റെ immediate കുടുംബത്തിലോ, extended കുടുംബത്തിലോ ഉള്ള ആരും എന്റെ മുമ്പില്‍ വച്ച് അസഭ്യമോ, അശ്ലീലമോ പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. എന്റെ നല്ല കൂട്ടുകാരിലാരും ഇതൊന്നും പറയാതെയും കേട്ടിട്ടില്ല. അപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട മലയാളത്തിലെ എന്റെ ജ്ഞാനത്തിന്റെ ആരംഭം എന്റെ സഖാക്കളില്‍ നിന്നായിരുന്നു.
അങ്ങനെ കേട്ടുപഠിച്ച കുറച്ചു തമാശകളും, തെറിപ്പാട്ടുകളുമൊക്കെ എവിടെയെങ്കിലും എഴുതിവയ്ക്കണമെന്നു തോന്നിയതിന്റെ ഫലമാണ് ഈ ബ്ലോഗ്. മാന്യന്‍മാര്‍ ചര്‍ച്ച ചെയ്യാനിഷ്ടപ്പെടാത്ത കാര്യങ്ങളേ ഇവിടെയുണ്ടാവൂ ;-) മൗലികമായ (original) എന്തെങ്കിലും ഇതില്‍ ഉണ്ടാവുമെന്ന് എനിക്ക് പ്രതീക്ഷയില്ല. ഓര്‍മ്മ നഷ്ടമാകുന്ന നാളുകളെത്തുമ്പോള്‍, "പിന്നിട്ട രാജാങ്കണങ്ങളെ" മറവിയില്‍നിന്ന് മോചിപ്പിക്കാനൊരുപായം - ഇതിനൊക്കെ അര്‍ത്ഥം അത്രമാത്രം.
Thursday, February 26, 2009
Subscribe to:
Post Comments (Atom)
“അപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട മലയാളത്തിലെ “ അത് വായിച്ചപ്പോള്‍ ചിരി വന്നു.
ReplyDeleteഇപ്പറഞ്ഞതുപോലൊക്കെത്തന്നെയായിരുന്നു എന്റെ കാര്യവും. കപടമുഖങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ ഈ ബ്ലോഗ് വായിക്കുന്നുണ്ട് എന്ന് ഒരു കമന്റിലൂടെ പറയാന്‍ ബുദ്ധിമുട്ടൊന്നുമില്ല.