Showing posts with label ഫലിതം. Show all posts
Showing posts with label ഫലിതം. Show all posts

Saturday, April 17, 2010

നീർക്കോലി

[മലയാളത്തിലെ അശ്ലീലഫലിതങ്ങളെ കഴിയുംവിധം പരിരക്ഷിക്കേണ്ടത് ഈ ബ്ലോഗിന്റെ ഒരു ചുമതലയായി ഞാൻ കരുതുന്നു :) അതിലേക്കുള്ള ഒരു എളിയ ശ്രമം.]

അയാൾ ഒരധ്യാപകനായിരുന്നു; അതിലുപരി, സുമുഖനും വളരെ മെലിഞ്ഞവനുമായിരുന്നു; ഒരു നാണംകുണുങ്ങിയും. ‘നീർക്കോലി’ എന്ന പേരിലാണ് സ്കൂളിലെങ്ങും അയാൾ അറിയപ്പെട്ടിരുന്നത്.

വിവാഹപ്രായമെത്തിയപ്പോൾ എല്ലാവരും ചെയ്യുന്നതു പോലെ അയാളും ഒന്നു കെട്ടി. ‘നീർക്കോലി’യുടെ അന്തർ‌മുഖത്വത്തിനു വീട്ടുകാർ കണ്ടുപിടിച്ച മരുന്നെന്നോണമായിരുന്നു നവവധു. എല്ലാക്കാര്യത്തിലും വളരെ മുന്നോക്കക്കാരി.

ആദ്യരാത്രിയായി. പാലേന്തി പുതുപ്പെണ്ണ് മണിയറയിലെത്തി. ലൈറ്റണഞ്ഞു. നീർക്കോലിയുടെ ചങ്കിടിപ്പു വർദ്ധിച്ചു.

കിടക്കയിൽ ഒരു പുലിയായിരുന്നു മണവാട്ടി. നീർക്കോലിയുടെ എതിർപ്പുകൾക്കടിയിലൂടെ അയാളുടെ മുണ്ടു വലിച്ചൂരപ്പെട്ടു, കൂടെ ഷഡ്ജധൈവതങ്ങളായ അനുബന്ധവസ്ത്രങ്ങളും. ഇരുട്ടിൽ നീർക്കോലി ചൂളി പുളയുമ്പോൾ ഭാര്യയുടെ കൈ നീണ്ടുവന്ന് നീണ്ടുരുണ്ടുമുഴുത്ത എന്തോ ഒന്നിൽ തടഞ്ഞു; ആഹ്ലാദത്തോടെ അവളതിൽ പിടിമുറുക്കി. എന്നിട്ടു പറഞ്ഞു,

ഉം... വെളീൽ കാണുന്ന പോലെയൊന്നുമല്ലല്ലോ. ചേട്ടന്റെ ശരീരം മെലിഞ്ഞിരുന്നാലെന്താ, ഇതിന്റെ നീളവും വണ്ണവും കണ്ടില്ലേ. എന്റെ ഗുരുവായൂരപ്പാ, ഞാൻ ഭാഗ്യം ചെയ്തവൾ തന്നെ”.

അപ്പോൾ, മണവാട്ടിയെയും, മണിയറയിലെ ഇരുട്ടിനെയും, ഇരുട്ടിന്റെ നിശ്ശബ്ദതയെയുമൊക്കെ ഞെട്ടിച്ചുകൊണ്ട് നീർക്കോലി ദീനശബ്ദത്തിൽ അലറി:


വിടടീ എന്റെ തൊടേന്ന്


ഈ ഫലിതത്തിന് കഴക്കൂട്ടം സൈനിക് സ്ക്കൂളിൽ പഠിച്ച എന്റെ കൂട്ടുകാരോടു കടപ്പാട്.