[മലയാളത്തിലെ അശ്ലീലഫലിതങ്ങളെ കഴിയുംവിധം പരിരക്ഷിക്കേണ്ടത് ഈ ബ്ലോഗിന്റെ ഒരു ചുമതലയായി ഞാൻ കരുതുന്നു :) അതിലേക്കുള്ള ഒരു എളിയ ശ്രമം.]
അയാൾ ഒരധ്യാപകനായിരുന്നു; അതിലുപരി, സുമുഖനും വളരെ മെലിഞ്ഞവനുമായിരുന്നു; ഒരു നാണംകുണുങ്ങിയും. ‘നീർക്കോലി’ എന്ന പേരിലാണ് സ്കൂളിലെങ്ങും അയാൾ അറിയപ്പെട്ടിരുന്നത്.
വിവാഹപ്രായമെത്തിയപ്പോൾ എല്ലാവരും ചെയ്യുന്നതു പോലെ അയാളും ഒന്നു കെട്ടി. ‘നീർക്കോലി’യുടെ അന്തർമുഖത്വത്തിനു വീട്ടുകാർ കണ്ടുപിടിച്ച മരുന്നെന്നോണമായിരുന്നു നവവധു. എല്ലാക്കാര്യത്തിലും വളരെ മുന്നോക്കക്കാരി.
ആദ്യരാത്രിയായി. പാലേന്തി പുതുപ്പെണ്ണ് മണിയറയിലെത്തി. ലൈറ്റണഞ്ഞു. നീർക്കോലിയുടെ ചങ്കിടിപ്പു വർദ്ധിച്ചു.
കിടക്കയിൽ ഒരു പുലിയായിരുന്നു മണവാട്ടി. നീർക്കോലിയുടെ എതിർപ്പുകൾക്കടിയിലൂടെ അയാളുടെ മുണ്ടു വലിച്ചൂരപ്പെട്ടു, കൂടെ ഷഡ്ജധൈവതങ്ങളായ അനുബന്ധവസ്ത്രങ്ങളും. ഇരുട്ടിൽ നീർക്കോലി ചൂളി പുളയുമ്പോൾ ഭാര്യയുടെ കൈ നീണ്ടുവന്ന് നീണ്ടുരുണ്ടുമുഴുത്ത എന്തോ ഒന്നിൽ തടഞ്ഞു; ആഹ്ലാദത്തോടെ അവളതിൽ പിടിമുറുക്കി. എന്നിട്ടു പറഞ്ഞു,
“ഉം... വെളീൽ കാണുന്ന പോലെയൊന്നുമല്ലല്ലോ. ചേട്ടന്റെ ശരീരം മെലിഞ്ഞിരുന്നാലെന്താ, ഇതിന്റെ നീളവും വണ്ണവും കണ്ടില്ലേ. എന്റെ ഗുരുവായൂരപ്പാ, ഞാൻ ഭാഗ്യം ചെയ്തവൾ തന്നെ”.
അപ്പോൾ, മണവാട്ടിയെയും, മണിയറയിലെ ഇരുട്ടിനെയും, ഇരുട്ടിന്റെ നിശ്ശബ്ദതയെയുമൊക്കെ ഞെട്ടിച്ചുകൊണ്ട് നീർക്കോലി ദീനശബ്ദത്തിൽ അലറി:
“വിടടീ എന്റെ തൊടേന്ന്”
ഈ ഫലിതത്തിന് കഴക്കൂട്ടം സൈനിക് സ്ക്കൂളിൽ പഠിച്ച എന്റെ കൂട്ടുകാരോടു കടപ്പാട്.
Saturday, April 17, 2010
Subscribe to:
Post Comments (Atom)
ഞങ്ങള്‍, (കല്പാത്തി അഗ്രഹാരത്തിലെ പട്ടത്തികള്‍)വേറെ ഒരു കഥ പറഞ് കൊണ്ട് നടന്നിരുന്നു. പള്ളിച്ചന്‍ ഒളിച്ച് വന്ന് ഇരുട്ടത്ത് കാമുകിയേ ചുംബിച്ച് പോവുമായിരുന്നു,ജനലില്‍ പാളികളിലൂടെ. അവള്‍ കൃത്യമായി ജനലില്‍ പാളികളില്‍ ചുണ്ടുകള്‍ വരുന്ന രീതിയില്‍ ഉറങ്ങുമായിരുന്നു. അന്നൊരിയ്ക്കല്‍ വിപരീതമായി, അച്ഛന്‍ അവളുടെ മുറിയില്‍ പൃഷടം ജനലിലിന്‍ നേര്‍ക്കാക്കി കിടന്നുറങ്ങി. പതിവു പോലെ എത്തിയ പള്ളിലച്ഛന്‍, ചുംബനക്രിയ (എന്തോരു വാക്ക് ഉദകക്രിയ..എന്നൊക്കെ പോലെ...) ഒക്കെ കഴിഞ് പറഞ് പോലും, നാളെ പേസ്റ്റ് ഒന്ന് മാറി പല്ല് തേയ്ക്ക് ന്ന് :) അശ്ലീല ഫലിതങ്ങള്‍ രക്ഷിയ്ക്ക പെടണം , നൂറു വട്ടം വോട്ട് അതിനു.
ReplyDeleteഛെ, ഇതിലൊരു ഫലിതവും ഇല്ല.
ReplyDeleteപട്ടത്ത്യാരു പറഞ്ഞതില്‍ അത്രയും ഇല്ല.
നീല ഗിത്താറിനു പകരം ചോപ്പാക്കിയാലോ? ചില രാഷ്ട്രീയ ലാഭങ്ങളും ഉണ്ട്.
താറ് (-ല്‍ ടൈ കെട്ടിയ കുട്ടിമാളുവിന്റെ സായ്പുമായി ബന്ധപ്പെട്ട കഥയറിയുമോ?) ഒരിക്കലും നീലയാവാനിടയില്ല. വെള്ളയായിരുന്നു.
പട്ടര്‍ താറുടുത്തപോലെ എന്നൊരു ശൈലിയുണ്ട്. വളരെ അയച്ച് എന്തെങ്കിലും കെട്ടുന്നതിനൊക്കെ പറയും. പട്ടത്തി താറുടുത്തപോലെ എന്നൊരു ശൈലിയില്ല. വയസ്സത്തികളല്ലാതെ ഇപ്പോഴാരെങ്കിലും താറുടുക്കാറുണ്ടോ? (പേരു മാറ്റിയാലും തെറ്റില്ല കാളക്കൂറ്റാ, പിങ്ക് പേന്റീസെന്നോ മറ്റോ?)
ഈ പരിപാടിക്ക് എന്തേ വളരെ കുറച്ച് കോണ്ട്രിബ്യൂഷൻസ്? നല്ല ശ്രമം മാണിക്കൻ കാളേ.
ReplyDeleteഇക്കഥ അത്രക്കങ്ങ്ട് സുഖിച്ചില്ല.
പക്ഷേ അതുല്യയുടേത് ഇഷ്ടമായി.
എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു നോർത്ത് ഇൻഡ്യൻ മാനേജരുണ്ട്. സ്വപ്രഖ്യാപിത വിദൂഷകൻ. ചില തമാശുകൾ കേട്ടാൽ തലതല്ലി കരഞ്ഞു പോകും! എങ്കിലും ദോഷം പറയരുതല്ലോ ഇടയ്ക്ക് നല്ല സ്വയമ്പൻ കഥകളും വരും. എന്റെ അപ്പന്റെ പ്രായമുള്ള ഇദ്ദേഹം നോൺ വെജ് കഥകളുടെ ഒരു മുടിഞ്ഞ ആരാധകനാണ്.
അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ അദ്ദേഹം കഥ തുടങ്ങി.
സർദാർജി സോസേജ് ഫാക്റ്ററിയിൽ മകനുമൊത്ത് പോകുന്നത്. ഫാക്റ്ററിയിൽ ഒരിടത്ത് പന്നിയെ ഇട്ടുകൊടുത്താൽ മറുവശത്ത് സോസേജായി ഇറങ്ങി വരുന്നത് കണ്ട് മകൻ കണ്ണ് തള്ളിനിന്ന് ചോദിച്ചു
“ബാപ്ജി, ഐസാ കോയീ ജഗഹ് ഹേ ജിധർ സോസേജ് ഡാലേഗാ തൊ സുവർ നികൽനേവാലാ?“
ഇതു കേട്ടപ്പോഴേക്കും ഞാൻ “ഈ കിളവൻ പഴയ സീതിഹാജി തമാശ് ആണല്ലോ പറയാൻ പോകുന്നത്, പ്ലഗ് ഊരി തിരിച്ചുകുത്തിയാൽ മോട്ടോറെല്ലാം തിരിച്ചുകറങ്ങും, സോസേജിട്ടുകൊടുത്താൽ പന്നി(സുവർ) തിരിച്ച് ഇറങ്ങും” എന്ന കേട്ടുപഴകിയ തമാശോർത്ത് സ്വയം ഇക്കിളിയിട്ട് ചിരിക്കാനായി ഞാൻ തയ്യാറെടുത്ത് നിൽക്കുമ്പോൾ അദ്ദേഹം സർദാർജി മകനു കൊടുത്ത ഉത്തരം പറഞ്ഞ് എന്നെ ഞെട്ടിച്ചു!
“ഹാ ബേട്ടാ ഹാ...തുമാരീ മമ്മീ കി (കാ/കേ) പാസ് ഹേ ഏക്! മേം ഉധർ സോസേജ് ഡാലാ ഥാ, ലേകിൻ തും സുവർ നികലാ!”
സ്വയം ഇക്കിളിയിട്ട് ചിരിക്കാനായി തയ്യാറായിരുന്ന ഞാൻ ശരിക്കും പൊട്ടിച്ചിരിച്ചു പോയി!
(നേരത്തെ ഈ കഥ കേട്ടിട്ടുള്ളവർ ഇത് വായിച്ചിട്ടില്ലെന്നു കരുതുക.)
സെബ്വേ..ഇക്കഥ നേരത്തെ കേട്ടിട്ടുണ്ട്..:)
ReplyDeleteഹ ഹ ജൂഡാസണ്ണോ..അത് ചിരിപ്പിച്ചു..സൊയമ്പന്‍
അതുല്ല്യാമ്മയും കൊള്ളാം..:)